Kerala Latest News India News Local News Kollam News

“ക​ണ്ണൂ​ർ ക​ള​ക്ട​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി”

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.പി​ണ​റാ​യി​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു അ​രു​ൺ കെ. ​വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. ലാ​ൻ​ഡ് റ​വ​ന്യു ജോ ​ക​മ്മീ​ഷ​ണ​ർ​ക്ക് മൊ​ഴി ന​ൽ​കി​യ ശേ​ഷ​മാ​ണ് അ​രു​ൺ കെ ​വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.ന​വീ​ൻ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ ര​ണ്ട് ദി​വ​സ​ത്തി​ന​കം സ‍​ർ​ക്കാ​രി​ന് സ​മ‍​ർ​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം. ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​ഗീ​ത ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലും അ​തി​ന് ശേ​ഷ​വും ന​ട​ന്ന കാ​ര്യ​ങ്ങ​ൾ, പെ​ട്രോ​ൾ പ​മ്പി​ന് അ​നു​മ​തി ന​ൽ​കി​യ​തി​ൽ ഫ​യ​ൽ നീ​ക്കം വൈ​കി​യോ, കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തി​ന്‍റെ നി​ജ​സ്ഥി​തി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദി​ച്ച​റി​ഞ്ഞ​ത്. പെ​ട്രോ​ൾ പ​മ്പി​ന് അ​നു​മ​തി ന​ൽ​കി​യ​തി​ൽ പ്ര​ശാ​ന്തി​ന്‍റെ മൊ​ഴി​യു​മെ​ടു​ത്തു.അ​തേ​സ​മ​യം പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​ടെ ജി​ല്ലാ ക​ള​ക്ട​ർ ജീ​വ​ന​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കേ​സി​ൽ പ്ര​തി​യാ​യ പി.​പി.​ദി​വ്യ​യെ ഇ​തു​വ​രെ പോലീ​സ് ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading