Kerala Latest News India News Local News Kollam News

കോൺഗ്രസിൽ പൊട്ടിത്തെറി തിരഞ്ഞെടുപ്പ് ചിത്രം മാറും കോൺഗ്രസ് നേതാക്കൾക്കിടയിൽ ചർച്ചകൾ വഴിമുട്ടി.

രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഇടഞ്ഞ് പി സരിന്‍, സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് പി സരിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു ഇത് കോൺഗ്രസിന് വലിയ തലവേദന തന്നെയാണ് ‘ഒപ്പം ചേലക്കരയിലും കോൺഗ്രസിന് വിമത സ്ഥാനാർത്ഥി വന്നു കഴിഞ്ഞു.പാലക്കാട് യുഡിഎഫ് നും ബിജെപി ക്കും സാധ്യതയുള്ള മണ്ഡലമാണ്. ഇവിടെ ബിജെപിയിലും കലാപക്കൊടി ഉയരുന്നുണ്ട്. ഏതായാലും തിരഞ്ഞെടുപ്പിൻ്റെ ചിത്രം തന്നെ മാറും എന്നത് തന്നെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ കെ സുധീര്‍. പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെപിന്തുണയോടെയാകും മത്സരിക്കുക.ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്നും ചേലക്കരയില്‍ വിജയം ഉറപ്പെന്നും എന്‍ കെ സുധീര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്നും സുധീര്‍ പറഞ്ഞു.

ചേലക്കരയില്‍ രമ്യാ ഹരിദാസിനൊപ്പം സുധീറിനെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് അറിയിപ്പ് വന്നയുടന്‍ രമ്യയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് സുധീര്‍ അന്‍വറുമായി സഹകരിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ എല്ലാ പദവികളും ഒഴിയുമെന്നും പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍നിന്ന് സുധീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.

രാവിലെ 10 മണിക്ക് പാലക്കാട് കെപിഎം. ഹോട്ടലില്‍ വെച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലെ ഡിഎംകെ പിന്‍തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതാണെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന സരിനെ ഒപ്പം ചേര്‍ക്കാനുള്ള ശ്രമം അന്‍വര്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി സരിനുമായി തിരുവലുവാമലയില്‍ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ സരില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading