ഇടുക്കി പരുന്തുംപാറ കയ്യേറ്റം,റവന്യൂ വകുപ്പിനെ വിമർശിച്ച് സിപിഎം
ഇടുക്കി: പരുന്തുംപാറ കയ്യേറ്റവിഷയത്തില്‍ റവന്യൂ വകുപ്പിനെതിരെ സിപിഎം. വൻകിട കയ്യേറ്റങ്ങൾ നടന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന ആരോപിച്ചാണ് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്. ഇരുപത് അടിയുള്ള കുരിശ് ഒരു ദിവസം കൊണ്ട് സ്ഥാപിക്കാൻ കഴിയില്ല. ഈ കയ്യേറ്റത്തിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണം എന്നാണ് വിമർശനം. അനധികൃത കയ്യേറ്റം ഉണ്ടെങ്കിൽ പൂർണ്ണമായും ഒഴിവാക്കണം. അതേസമയം കയ്യറ്റത്തിൻറെ പേരിൽ സാധാരണക്കാരെ ഒഴിപ്പിക്കരുത്. ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് വിവേകമില്ലാത്ത നടപടി.
ഇത് ജനങ്ങിൽ ഭീതി ജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. കയ്യേറ്റം സംരക്ഷിക്കാൻ മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മതശക്തികൾ നിലപാട് സ്വീകരിക്കണമെന്നും സി വി വർഗീസ് പറഞ്ഞു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.