കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി മുല്ലപ്പള്ളി രാമചന്ദ്രനുമായിവടകരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.

വടകര:കോൺഗ്രസിനെതിരെ ചെറിയൊരു ശബ്ദം ഉയർത്തിയ സാഹചര്യത്തിലും സുധാകരന്റെ നിലപാടിന് വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സുധാകരൻ മുല്ലപ്പള്ളിയുടെ വീട്ടിലെത്തി അദ്ദേഹവുമായി സംസാരിച്ചത്. ഞങ്ങൾ ഒര മ്മ പെറ്റ മക്കൾ പോലെയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷംകെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് കുടുംബത്തിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിക്കേണ്ട സാഹചര്യം ആണ് ഇപ്പോഴുള്ളത്.ഒന്നിച്ചു തന്നെ ഞങ്ങൾ മുന്നോട്ടു പോകും. കോൺഗ്രസ് പ്രസ്ഥാനത്തെ കേരളത്തിൽ പ്രത്യേകിച്ചും മലബാർ മേഖലയിൽശക്തമാക്കുന്നതിൽ മുല്ലപ്പള്ളിയുടെ പ്രവർത്തനം ഗുണകരമായിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു..

ഈ കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസിൽ തന്നെ പ്രാധാന്യമുണ്ട്.കാരണം കേരളത്തിലെകോൺഗ്രസിലെ പടലപ്പിണക്കങ്ങൾ പല നേതാക്കന്മാരും ഉയർത്തുന്ന സാഹചര്യത്തിൽ നേതാക്കന്മാരുമായി സംവാദത്തിൽ ഏർപ്പെട്ടു കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാനുള്ള തന്ത്രപരമായ നീക്കമാണ് സുധാകരന്റെഭാഗത്തുനിന്നും ഉണ്ടായത്.വടകരയിലെ വീട്ടിലെത്തി അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങൾ എന്തു തന്നെ ആയാലും കണ്ണൂരിൻ്റെ തട്ടകത്തിൽ നിന്ന് മറ്റൊരു ശബ്ദം ഉയരുന്നത് സുധാകരൻ്റെ ശക്തിക്ക് ഗുണകരമല്ല. അത്തരം വാദങ്ങൾ ഉയർത്തുന്നതിൽ എതിർ ഗ്രൂപ്പ് വിജയിച്ചെങ്കിലും സുധാകരൻ്റെ വീട്ടിലെ യാത്ര ഗുണം ചെയ്തു.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും , നിയമസഭാ തിരഞ്ഞെടുപ്പിലും ആവിഷ്കരിക്കേണ്ട പദ്ധതികളെപറ്റിയും , സംഘടനാ തലത്തിൽ സ്വീകരിക്കേണ്ട ഒരുക്കങ്ങളെ കുറിച്ചും ചർച്ചയായി.

സിപിഎമ്മിന്റെ വികസനവിരോധത്തോടും അക്രമരാഷ്ട്രീയത്തോടും സന്ധിയില്ലാത്ത പോരാട്ടം നടത്തിയിട്ടുള്ള മുൻകാല ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനവിരുദ്ധ സർക്കാരിനെതിരായ പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും അദ്ദേഹം ഉറപ്പ് നൽകി.

കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ തുടങ്ങിയവർ ചർച്ചയിൽ സന്നിഹിതരായിരുന്നു

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response