Kerala Latest News India News Local News Kollam News

പി കെ വി ഗ്രന്ഥശാല മന്ദിര ഉദ്ഘാടനം നടന്നു..

ശാസ്താംകോട്ട: മനക്കര കിഴക്ക് പുന്നക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പി കെ വി ഗ്രന്ഥശാലയുടെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു.
കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ചരുവിളയിൽ രാമു പിള്ള സാറിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ മകൻ ആർ രാജീവ് സൗജന്യമായി നൽകിയ ഭൂമിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ബി. വിജയമ്മയും പി കെ വി ഗ്രന്ഥശാലയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സി. വി. ദിവാകരൻപിള്ളയെയും മന്ത്രി ആദരിച്ചു. കർഷകരെയും വയോജനങ്ങളെയും ആദരിക്കുകയും എസ്എസ്എൽസി പ്ലസ് ടു മെറിറ്റ് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ സുന്ദരേശൻ    ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ ഗീത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുണ്ടിൽ നൗഷാദ് ഗ്രാമപഞ്ചായത്ത് മെമ്പർ ഹരികുമാർ കുന്നുംപുറത്ത് സാഹിത്യകാരൻ ചവറ കെ എസ് പിള്ള. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ അജയൻ സെക്രട്ടറി എസ് ശശികുമാർ ജോയിൻ സെക്രട്ടറി സി. മോഹനൻ പഞ്ചായത്ത് നേതൃസമിതി കൗൺസിൽ അംഗം ജി.ബാഹുലയൻ. ഗ്രന്ഥശാല സെക്രട്ടറി കെ മുരളീധരൻ പിള്ള പ്രസിഡന്റ്, വി ആർ ബാബു ഗ്രന്ഥശാല ഭരണസമിതി അംഗം. ബി വിജയമ്മ,വി. വീണാധരൻ പിള്ള ഗിരികുമാർ കുന്നുംപുറത്ത്, പ്രോഗ്രാം കമ്മിറ്റി ജോയിൻ കൺവീനർ. എസ്. കൃഷ്ണലേഖ,എൻ. യശോധരൻ,ജി. മണിക്കുട്ടൻപിള്ള, സി.മധുസൂദൻ പിള്ള, രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading