15 June 2026
മഹാരാഷ്ട്രയിലെ ആദിവാസി കർഷകർക്ക് അവരുടെ ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകാൻനിയമം ഉടൻ പ്രാബല്യത്തിൽ. ഫ്രാൻസ്മായിട്ട് നേരിട്ട് കൃഷി നടത്തുവാൻ കരാർ ഉണ്ടാക്കിയിരുന്നു.

മുംബൈ:ആദിവാസികൾ ഫ്രാൻസ്മായിട്ട് നേരിട്ട് കൃഷി നടത്തുവാൻ കരാർ ഉണ്ടാക്കിയിരുന്നു.മുന്തിരി കൃഷി ചെയ്യാൻ അവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകും ഉൽപ്പന്നങ്ങൾ അവർ കൊണ്ടുപോകും. ഇപ്പോൾ മഹാരാഷ്ട്രാ സർക്കാർ പുതിയ പദ്ധതി ആവിഷ്ക്കരിക്കുകയാണ്. ആദിവാസി കർഷകർക്ക് അവരുടെ ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകാൻ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നും സംസ്ഥാന റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെ. ഇത് കർഷകർക്ക് അധിക വരുമാനം ഉണ്ടാക്കാൻ സഹായിക്കുമെന്നും മന്ത്രി. ആദിവാസി മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ ഉന്നതിയിൽ എത്താൻ സഹായിക്കുമെന്ന് മന്ത്രി പറയുന്നത്.ഒരു ആദിവാസി കർഷകന് ഈ കരാറിലൂടെ തൻ്റെ ഭൂമി വികസിപ്പിക്കണമെങ്കിൽ ജില്ലാ കലക്ടറിനെ കണ്ട് തീരുമാനമെടുക്കാവുന്നതാണെന്നും നേരത്തെ അതിനായി സംസ്ഥാന ഭരണ മന്ത്രാലയത്തിന്റെ അംഗീകാരം വേണമായിരുന്നെന്നും മന്ത്രി പറഞ്ഞു.