മേഘയുടെ മരണം : അന്വേഷണം മലപ്പുറം സ്വദേശിയിലേക്ക്, ഐ ബി ഉദ്യോഗസ്ഥനുമായി സൗഹൃദത്തിലായത് പഞ്ചാബിലെ പരിശീലനത്തിനിടെ

കൊച്ചിയിൽ ജോലിചെയ്യുന്ന ഐ.ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പമു ണ്ടായിരുന്നെന്നാണ് വിവരം. പഞ്ചാബിൽ പരിശീലനത്തിനിടെ യാണ് ഇരുവരും സൗഹൃദത്തിലായത്. ഇക്കാര്യം മേഘ വീട്ടു കാരോട് പറഞ്ഞിരുന്നു. ആദ്യം വീട്ടുകാരുടെ ഭാഗത്ത് നിന്ന് എ തിർപ്പുയർന്നുവെങ്കിലും പിന്നീട് അവർ സമ്മതിച്ചു. എന്നാൽ വിവാഹത്തിലേക്ക് കാര്യങ്ങളിലേയ്ക്കെത്തിയപ്പോൾ ഇയാൾ ബന്ധത്തിൽ നിന്നും പിന്മാറി. ഇതാണ് മേഘയെ ട്രെയിന് മു മ്പിൽ ചാടി ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം

മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങ ളിൽ നിന്നാണ് വീട്ടുകാർ ദുരൂഹതകൾ മനസിലാക്കിയത്. അ ടുത്തകാലത്ത് അധികം ആരോടും സംസാരിക്കാതെ കൂടുതൽ സമയം മേഘ ഫോണിൽ ചെലവഴിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വീട്ടുകാരുടെയും കൂടു തൽ സഹപ്രവർത്തകരുടെയും മൊഴിയെടുത്ത ശേഷം പൊലീ സ് കൂടുതൽ നടപടികളിലേക്ക് കടക്കും. മേഘയുടെ ഫോൺ പൂർണമായും തകർന്നതിനാൽ അതിൽ നിന്ന് വിവരങ്ങൾ ശേ ഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. മേഘയുടെ ഫോൺ നമ്പരി ലേക്ക് സംഭവത്തിന് തൊട്ടുമുമ്പുള്ള കാൾ ലിസ്റ്റുകൾ പൊലീസ് ശേഖരിച്ചു.ഇതിലൂടെ അവസാനം ആരെയാണ് മേഘവിളിച്ചിരുന്നെന്നു മനസ്സിലാകും. താൻ ഇനി ജീവിച്ചിരിക്കില്ലെന്നും ഇപ്പോൾ തന്നെ ഞാൻ ജീവൻ വെടിയുമെന്നും സ്വന്തം സുഹൃത്തിനോട് പറഞ്ഞിട്ടാണോ ആത്മഹത്യയിലേക്ക് വഴുതി വീണത്. പരിശീലനത്തിനിടെ സൗഹൃദം പ്രണയമായി മാറിയതും. അത് വളർന്ന് വിവാഹത്തിലേക്ക് എത്തിയതും പിന്നീട് അത് തകരാൻ കാരണമായതും അന്വേഷിക്കേണ്ടതായിട്ടുണ്ടെന്ന് പോലീസ് വിശദീകരണം. ആൺ സുഹൃത്തിനെ ചോദ്യം ചെയ്താൽ പൂർണ്ണ വിവരം അറിയാം. ചെറിയ പ്രായത്തിൽ പ്രണയം തലയ്ക്ക് പിടിച്ചാൽ അത് പൂർണ്ണമായും ഉപേക്ഷിക്കുക നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ചെയ്ത കടുംകൈയാകാം ആത്മഹത്യ


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response