സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണo, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീനഗറിലെത്തി.

ജമ്മു കാശ്മീരിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ പഹൽഗാമിൽ പട്ടാളവേഷത്തിൻ എത്തിയ ഭീകരർ. വിനോദ സഞ്ചാരികളോട് പേരു പറയുവാൻ ആവശ്യപ്പെട്ടു. പേര് പറഞ്ഞതോടെ അവരെ തോക്കിന് ഇരയാക്കി.

ആക്രമണത്തിന് ശേഷം ഭീകരർ ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നാണ് സൂചന. രണ്ട് പേർ വിദേശികളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഡൽഹിയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീനഗറിലെത്തിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലം അമിത് ഷാ സന്ദർശിക്കുമെന്നാണ് കരുതുന്നത്. ഭീകരാക്രമണത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പിനിടെ നിലത്തുവീണ് കിടക്കുന്ന വിനോദസഞ്ചാരികളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസണിലാണ് ആക്രമണം ഉണ്ടായത്.

അനന്ത്നാഗ് പൊലിസ് അടിയന്തര ഹെൽപ് ലൈൻ നമ്പർ എർപ്പെടുത്തി.

📞 9596777669, 01932225870, വാട്സ്ആപ്പ് 9419051940


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response