
അംബിക കുമാരിയുടെ മരണം ആത്മഹത്യയോ???
കല്ലമ്പലം; ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ വീട്ടിൽ നിന്നും ബാങ്കിൽ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ അംബികകുമാരി വീട്ടിൽ മടങ്ങി എത്തിയിട്ടില്ലായിരുന്നു. ഇത് സംബന്ധിച്ച് കാണാതായ അംബികകുമാരിയുടെ മകൻ കല്ലമ്പലം പോലീസിൽ പരാതിയും നൽകിയിരുന്നു.
പോലീസ് യുവതിയെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞദിവസം വർക്കല ട്രെയിൻ തട്ടി ഒരു യുവതി മരണപ്പെട്ടതായി പോലീസിന് അറിയിപ്പ് ലഭിക്കുന്നത്.മരിച്ച സ്ത്രീയെ തിരിച്ചറിയാത്തതിനാൽ മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തുടർന്ന് കാണാതായ അംബിക കുമാരിയുടെ ബന്ധുക്കളെ കല്ലമ്പലം പോലീസ് ആശുപത്രിയിൽ വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ട്രെയിനിനു മുന്നിൽയുവതി
ആത്മഹത്യ ചെയ്തതാണോ,അപകട മരണമാണോ എന്നുള്ള കാര്യവും അന്വേഷിച്ചു വരികയാണെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.കല്ലമ്പലത്തിൽ നിന്നും കാണാതായ 38കാരിയുടെതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കല്ലമ്പലം കളത്തൂർ ലൈനിൽ രാധികാ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന രാജൻ ബേബി ദമ്പതികളുടെ മകൾ അംബിക കുമാരി(38)യാണ് മരണപ്പെട്ടത്. ഇവർ ദിവസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിലുള്ള ഭർതൃ വീട്ടിൽ നിന്നും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാതാപിതാക്കൾ താമസിക്കുന്ന കല്ലമ്പലത്തിലെ വാടക വീട്ടിൽ എത്തുകയുണ്ടായതായി പറയുന്നു.
മൃതദേഹം പാരിപ്പള്ളി ഗവ:മെഡിക്കൽ കോളേജ് മോർച്ചറിയിൽ.മക്കൾ. അജീഷ്, സതീഷ്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.