പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ചു
കൊല്ലം :സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുക പരിഷ്‌ക്കരിക്കുക, ക്ഷാമശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ നിലവിലുള്ള അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കുക, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് നടത്തിവരുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ 1000 ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായ കൊല്ലം ജില്ലയിൽ ജനകീയ സദസ്സുകളൾ ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, ശൂരനാട്, കുന്നത്തൂർ, കൊട്ടാരക്കര,കുന്നിക്കോട്, പത്തനാപുരം, പുനലൂർ, അഞ്ചൽ, കടയ്ക്കൽ, ചടയമംഗലം, പാരിപ്പള്ളി, ചാത്തന്നൂർ , കണ്ണനല്ലൂർ, കുണ്ടറ, അഞ്ചാലുംമൂട്, ചിന്നക്കട തുടങ്ങിയ സ്ഥലങ്ങളിൽ ജനകീയ സദസ്സുകൾ സംഘടിപ്പിച്ചത് വിവിധ യോഗങ്ങളിൽസുകേശൻ ചൂലിക്കാട്, എ.ജി രാധാകൃഷ്ണൻ, ബി വിജയമ്മ , ബി.രാധാകൃഷ്ണപിള്ള, ജോസ് ഇന്നസെൻ്റ്,സുഷടീച്ചർ, സി രാമചന്ദ്രൻ,ആർ സോമനാഥൻ. രാജശേഖര പിള്ള,ജഗത് ജീവൻ ലാലി. വിജയമ്മ ലാലി, രാമചന്ദ്രൻ, ജി ശ്രീകുമാർ, രാജേന്ദ്രൻ, വൽസ കുമാർ, മോഹനൻ സി, കെ മോഹനൻ, രാധാകൃഷ്ണൻ നായർ, കെ ബാബു,സി രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, കെ ഗോപിനാഥപിള്ള, എൻ ഗോപാലകൃഷ്ണൻ, ശ്രീനിവാസൻ, മധുസൂദനൻ പിള്ള, ജയകുമാർ, വി സുന്ദരൻ, ജയപ്രസാദ്, പ്യഥിരാജ്, അബ്ദുൽ ഹാദിഎന്നിവർ സംസാരിച്ചു.





