പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയെന്ന് ഉന്നതസംഘം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് കുരിശ് സ്ഥാപിച്ചു. ഇപ്പോൾ പൊളിച്ചു തുടങ്ങി
പീരുമേട്: പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയെന്ന് ഉന്നതസംഘം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് കുരിശ് സ്ഥാപിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത്ത് ജോസഫ് കൈവശംവെച്ച സ്ഥലത്താണ് പുതുതായി കുരിശ് പണിതത്. ജില്ല കലക്ടർ സ്റ്റോപ് മെമ്മോ നൽകാൻ നിർദേശിച്ചതിനുശേഷമാണ് കുരിശിന്റെ പണികൾ പൂർത്തിയാക്കിയത്.എന്നാൽ കളക്ടർ നിർദേശ അനുസരണം ഇപ്പോൾ കുരിശ് പൊളിച്ചു തുടങ്ങി കർശന നിർദേശമാണ് കളക്ടർ നൽകിയത് സ്റ്റോപ്പ് മെമ്മോ പരിഗണിക്കാതെ മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഇപ്പോൾ കളക്ടറുടെ നടപടി





