സാമൂഹിക-ക്ഷേമ മേഖലയിൽ നീതി ബോധത്തോടെ പ്രവർത്തിക്കാൻ പിന്തുണ ഉറപ്പാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിംപോസിയം വേറിട്ട അനുഭവമായി. ദേശീയ ക്യാമ്പയിന്‍ നയിചേത്നയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറത്തിൽ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് സിംപോസിയത്തില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും അട്ടപ്പാടിയില്‍ നിന്നുമായി 15 പ്രബന്ധങ്ങളാണ് സിംപോസിയത്തില്‍ അവതരിപ്പിച്ചത്. മികച്ച പ്രബന്ധാവതരണം നടത്തി 83 പോയിൻ്റുമായി മലപ്പുറം ജില്ല ഒന്നാമതായി. 77 പോയിന്‍റുമായി എറണാകുളം രണ്ടാമതും 71.6 പോയിന്‍റുമായി ആലപ്പുഴ ജില്ല മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ കുടുംബശ്രീ ഡയറക്ടര്‍ കെ.എസ് ബിന്ദു പുരസ്കാരം വിതരണം ചെയ്തു.






