ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടെ ദ്വൈമാസ പുസ്തക ചർച്ചയുടെ രണ്ടാമത് പരിപാടിയായി യശശ്ശരീരനായ എം.ടി.യുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു നേടിയ ‘കാലം’ (നോവൽ) ചർച്ച ചെയ്തു.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി പ്രൊഫ. എസ്. അജയൻ പുസ്തകം പരിചയപ്പെടുത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ കമ്മിറ്റി അംഗം പി. എസ്. സാനു, ലൈബ്രറി വനിതാ വിഭാഗം കൺവീനർ എസ്. ആർ. ശ്രീകല, ഡോ. (പ്രൊഫ). സാലിഹ്, ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, കവി പി.ശിവപ്രസാദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കെ.കെ. വിജയധരൻ അദ്ധ്യക്ഷനായിരുന്നു. കെ.എസ്. രാധാകൃഷ്ണൻ സ്വാഗതവും രജി കൃഷ്ണൻ നന്ദിയും പറഞ്ഞു.
