കൊല്ലം : കോർപ്പറേഷനിലെ അടുത്ത മേയർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. ഉച്ചയ്ക്ക് ശേഷം സെപ്യൂട്ടി മേയറിനേയും തിരഞ്ഞെടുക്കും.28 ന് വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും നടക്കും. മേയർ സ്ഥാനം സി.പി ഐക്കും, ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി ഐ (എം) നുമാണ്.ബജറ്റ് അവതരണം ഉൾപ്പെടെ പ്രധാനപ്പെട്ട പല ചുമതലകളും വേഗത്തിൽ നിർവഹിക്കാൻ പുതിയ ഭരണ സമിതിക്ക് കഴിയേണ്ടതുണ്ട്.അതിനിടെ പഴയ ഫയലുകൾ മേയർ ഇൻ ചാർജ് വിളിച്ചു വരുത്തുന്നു എന്ന പരാതിയും നിലനിൽക്കുന്നു.
