ക്രൂര പീഡനം മുൻപും നടന്നതായി വിദ്യാർത്ഥികൾ മൊഴി നല്കിയതായി സൂചന.
കോട്ടയം : ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ റാഗിംഗിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് പൊലീസ്. നിലവിൽ ഉള്ള പ്രത്രികൾ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് . റാഗിംങിന് ഇരയായ വിദ്യാർത്ഥികളുടെ വിശദമായ മൊഴിയും വിശദമായി രേഖപ്പെടുത്തി. ക്രൂര പീഡനം മുൻപും നടന്നതായി വിദ്യാർത്ഥികൾ മൊഴി നല്കിയതായി സൂചന.മദ്യമടക്കം വാങ്ങാൻ പരാതിക്കാരനായ വിദ്യാർത്ഥിയോട്
പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നതായും
എന്നാൽ,വിദ്യാർത്ഥി പണം കൊടുക്കാൻ തയ്യാറായില്ലെന്നുംപണം കൊടുക്കാതെ വന്നതോടെയാണ് കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ചതെന്നുംപരാതിയിൽ പറയുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് പകർത്തിയത്.
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും.നിലവിൽ കേസിൽ അഞ്ച് പ്രതികൾ മാത്രമാണെന്നാണ് പൊലീസ് നിഗമനം.വിശദമായ പരിശോധനയിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നതിൽ വ്യക്തത വരും.നിലവിൽ പ്രതികൾ റിമാൻ്റിലാണ് .





