26 May 2026
തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ മതമൗലികവാദികളാണെന്നും എഡിജിപി അജിത് കുമാര്‍ .

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.  അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘം എം ആര്‍ അജിത് കുമാറിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയത്. തനിക്കെതിരായ അനധികൃത സ്വത്തു സമ്പാദനമെന്ന ആരോപണം വ്യാജമാണെന്നും, ഒരു വസ്തുതയുമില്ലെന്നും എഡിജിപി അജിത് കുമാര്‍ പറഞ്ഞു.തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ മതമൗലികവാദികളാണെന്നും എഡിജിപി അജിത് കുമാര്‍ മൊഴി നല്‍കി.തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടരേഖകള്‍  വിജിലന്‍സിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *