
പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത്
നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. പ്രധാനമന്ത്രി പദവിയിൽ എത്തിയശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. രാവിലെ നാഗ്പുരിൽ എത്തിയ മോദി സംഘടനാ സ്ഥാപകനായ ഹെഡ്ഗെവാറിൻ്റെ സ്മാരകത്തിൽ ആദരം അർപ്പിക്കും. മാധവ് നേത്രാലയ ആശുപത്രിയുടെ പുതിയ മന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ മോഹൻ ഭാഗവതിനൊപ്പം വേദി പങ്കിടും. തുടർന്ന് അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമി സന്ദർശിക്കും. നാഗ്പുരിലെ സോളാർ ഡിഫൻസ് എയറോ സ്പേസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി പുതിയ എയർ സ്ട്രിപ്പിൻ്റെ ഉദ്ഘാടനവും നിർവഹിക്കും. നാഗ്പുരിൽ അടുത്തിടെ ഉണ്ടായ വർഗീയ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷേ ഒരു ഇൻഡ്യൻ പ്രധാന മന്ത്രി ആർ എസ് എസ് ആസ്ഥാനം സന്ദർശിക്കുന്നത് ആദ്യമായിട്ടായിരിക്കും.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.