ടി. പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി;ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്നാവിശ്യപ്പെട്ട്
ന്യൂഡെൽഹി: വിവാദം കത്തിനിൽക്കേ
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പ്രതികൾ. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്ന് പ്രതികൾ നൽകിയ അപ്പീലിൽ പറയുന്നു.