മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ( നവംബർ 1 ) രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കവി ഗിരീഷ് പുലിയൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷത വഹിക്കും. ഭരണനിര്‍വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് പ്രയത്‌നിക്കുമെന്ന പ്രതിജ്ഞ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓഫീസ് തലവന്റെ അധ്യക്ഷതയില്‍ ചൊല്ലും. വിദ്യാലയങ്ങളിലെ അസംബ്ലിയില്‍ ഭാഷാ പ്രതിജ്ഞയെടുക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണരംഗത്ത് ഉപയോഗിച്ചു വരുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാനമലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കും. നവംബർ ഏഴ് വരെയാണ് ഭരണഭാഷാ വാരാഘോഷ പരിപാടികൾ നടക്കുക.
നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി ഭരണഭാഷാ പ്രശ്‌നോത്തരി സംഘടിപ്പിക്കും. നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി കവിതാലാപന മത്സരം നടക്കും. നവംബര്‍ ഏഴിന് സമാപന സമ്മേളനത്തിൽ മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുന്നതിനെ കുറിച്ച് റിട്ടയേഡ് പ്രൊഫസർ ഡോ. എസ് സുദർശന ബാബു പ്രഭാഷണം നടത്തും. മത്സരങ്ങളിൽ വിജയികളായ ജീവനക്കാർക്കുള്ള സമ്മാനദാനവും നടക്കും.
മലയാള ദിനാചരണവും ഭരണഭാഷ ഭാഷ വാരാഘോഷവും; ജില്ലാതല ഉദ്ഘാടനം .
പ്രമുഖ ചരിത്രകാരന്‍ ഡോ. സി.ബാലന്‍, കന്നട എഴുത്തുകാരന്‍ സുന്ദര ബാറടുക്ക എന്നിവരെ ആദരിക്കും
ജില്ലാ ഭരണ സംവിധാനത്തിന്റെയും വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലയാള ദിനാചരണവും ഭരണഭാഷ ഭാഷ വാരാഘോഷവും നവംബര്‍ ഒന്നിന് വിപുലമായി സംഘടിപ്പിക്കും. ജില്ലാതല പരിപാടി നവംബര്‍ ഒന്നിന് രാവിലെ 10ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിക്കും. ചരിത്ര ഗവേഷകന്‍ ഡോ. സി.ബാലന്‍, തുളു,കന്നട സാഹിത്യത്തിനും ഭാഷയ്ക്കും പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ സുന്ദര ബാരഡുക്ക എന്നിവരെ ചടങ്ങില്‍ ആദരിക്കും, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ വി കുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം പി.അഖില്‍ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഔദ്യോഗിക ഭാഷ സേവന പുരസ്‌കാരം ജില്ല വിജയിയായ ആര്‍. നന്ദലാലിനും നമ്മുടെ കാസറഗോഡ് ലോഗോ മത്സര വിജയി നിതിനും പുരസ്‌കാരം നല്‍കും.
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് മലയാളം വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം സംഘടിപ്പിക്കുന്നു. നവംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 11 ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് സെമിനാർ ഹാളിൽ കെ.വി സുമേഷ് എംഎൽഎ നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ കെ.ടി ചന്ദ്രമോഹനൻ അധ്യക്ഷത വഹിക്കും. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര മുഖ്യാതിഥിയാകും. കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ‘എഴുത്തുകാരന്റെ വായനാ പ്രപഞ്ചം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ‘മലയാള ഭാഷയുടെ വർത്തമാനം’ എന്ന വിഷയത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് സീനിയർ സബ് എഡിറ്റർ കെ.സി സുബിൻ പ്രഭാഷണം നടത്തും. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചർ, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ പദ്മനാഭൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ സി.പി സന്തോഷ്, ഐക്യൂഎസി കോ ഓർഡിനേറ്റർ ഡോ. നിഷ നമ്പ്യാർ, മലയാളം വകുപ്പ് അധ്യക്ഷ ഡോ ശ്യാമള മാനിച്ചേരി, യൂണിയൻ ചെയർപേഴ്‌സൺ ടി.കെ ഷാനിബ, മലയാളം അസോസിയേഷൻ സെക്രട്ടറി സി. അനോഹിത എന്നിവർ സംസാരിക്കും.
മലയാളം സാഹിത്യ താരാവലി,പ്രദർശനം ഒന്നിന് താവക്കര ഗവ. യു പി സ്‌കൂളിൽ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് നവംബർ ഒന്നിന് മലയാള ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ താവക്കര ഗവ. യു പി സ്‌കൂളിൽ മലയാള സാഹിത്യ താരാവലി, പ്രദർശനം സംഘടിപ്പിക്കുന്നു. ഉച്ചക്ക് രണ്ട് മണിക്ക് ഐപിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ പ്രധാനധ്യാപകൻ പ്രശാന്തൻ കെ വി അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ് മുഖ്യാതിഥിയായിരിക്കും.
കേരളപ്പിറവി ദിനമായ (നവംബർ ഒന്ന്) മലപ്പുറം കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടക്കുന്ന മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ വി ആർ വിനോദ് നിർവഹിക്കും. രാവിലെ 10.30 ന് നടക്കുന്ന പരിപാടിയിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല രജിസ്ട്രാർ പ്രൊഫസർ ഡോ. കെ എം ഭരതൻ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് റഫീഖ് സി അധ്യക്ഷതവഹിക്കും. അസിസ്റ്റൻ്റ് കളക്ടർ വി എം ആര്യ ഭരണഭാഷ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചും വിവിധ പരിപാടികൾ നടക്കും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.