ബെംഗളൂരു: മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകൾ അശ്വതി (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ് തൂങ്ങി മരിച്ചനലയിൽ കണ്ടെത്തിയത്.
മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: അശ്വന്ത്, ആരാധ്യ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.