
രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുർമു.
ന്യൂഡൽഹി: രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാവർക്കും തുല്യ പരിഗണന നൽകുന്നു. രാവിലെ 11 ന് ഇരുസഭകളെയും അഭിസംബോധന ചെയ്‌ത് രാഷ്ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു. കുംഭമേളയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ശേഷം ധനമന്ത്രി നിർമല സീതാരാമൻ 2024-25 വർഷത്തെ സാമ്പത്തികസർവേ അവതരിപ്പിക്കും.ശനിയാഴ്‌ച പൊതുബജറ്റ് അവതരിപ്പിക്കും.ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെ നീളും. മാർച്ച് 10 ന് ആരംഭിക്കുന്ന രണ്ടാം ഘട്ടം ഏപ്രിൽ നാല് വരെ.വരുന്ന സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻ്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.