ആദ്യ പ്രണയം പൂവണിഞ്ഞില്ലെങ്കിലും പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം തിരിച്ചു വന്നു അഗാധമായി പിന്നെ സംഭവിച്ചതോ??

പൂന്തുറ :ആദ്യ പ്രണയം പൂവണിഞ്ഞില്ലെങ്കിലും പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം തിരിച്ചു വന്നു അഗാധമായി പിന്നെ സംഭവിച്ചതോ??പ്രണയത്തിൻ്റെ പേരിൽ സ്വയം ജീവനൊടുക്കുന്നവരുടെ എണ്ണം എന്നും കൂടിക്കൂടി വരുകയാണ്. വിവാഹം കഴിച്ച് കുട്ടികൾ ഉണ്ടായാലും പഴയ കാമുകനെ കാണുമ്പോൾ വീണ്ടും പ്രണയിക്കണമെന്ന് രണ്ടാൾക്കും തോന്നിയാൽ കാര്യങ്ങൾ വീണ്ടും കലുഷിതമാകും ഇവിടെയും സംഭവിച്ചത് ഇതുതന്നെ.

പൂന്തുറയില്‍ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ കയറി യുവതി  ജീവനൊടുക്കി. സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ വച്ച് രണ്ടാമത് തുടങ്ങിയ അടുപ്പമാണ് സിന്ധുവിന്റെ (38) ആത്മഹത്യയില്‍ എത്തിച്ചത്. സ്കൂള്‍ കാലത്തുള്ള അടുപ്പമാണ് വീണ്ടും തുടങ്ങിയത്. സിന്ധു വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണ്. എന്നാല്‍ അരുണ്‍ വിവാഹം കഴിച്ചിട്ടില്ല.

മുട്ടത്തറ എസ്.എന്‍.നഗറിലുള്ള അരുണ്‍ വി.നായരുടെ വീട്ടിലെത്തിയാണ് സിന്ധു ആത്മഹത്യ ചെയ്തത്. അരുണിനെ തിരഞ്ഞ് സിന്ധു വീട്ടിലെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്നത് അരുണിന്റെ വല്യമ്മ മാത്രമാണ്. ഇവരെ തള്ളിയിട്ടാണ് അരുണിന്റെ മുറിയില്‍ കയറി വാതിലടച്ചത്. വല്യമ്മ നാട്ടുകാരെയും പോലീസിനെയും കൂട്ടി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ സിന്ധു ജീവനൊടുക്കിയ നിലയിലായിരുന്നു.

അരുണും സിന്ധുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. അരുണ്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് പെട്ടെന്നുള്ള യുവതിയുടെ പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കുകൂടിയിരുന്നു. മണക്കാട് വച്ച് പരസ്യമായി വഴക്കുണ്ടായി.

കാറിലെത്തിയ അരുണിനെ സിന്ധു തടഞ്ഞു. കാറിന്റെ സീറ്റുകള്‍ കുത്തിക്കീറി. തടയാന്‍ ശ്രമിച്ച അരുണിന് കയ്യില്‍ കുത്തേറ്റു. സിന്ധുവിനും പരുക്ക് പറ്റി. അതിനുശേഷമാണ് അരുണിന്റെ വീട്ടില്‍ കയറി ആത്മഹത്യ ചെയ്തത്. അടുപ്പം രണ്ടാമത് തുടങ്ങിയപ്പോള്‍ പലരില്‍ നിന്നും കാശ് വാങ്ങി അരുണിന് നല്‍കിയിട്ടുണ്ട് എന്നാണ് സിന്ധുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.