ജോയിന്റ് കൗണ്‍സിലിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് അഭിനന്ദനാര്‍ഹം
– ബിനോയ് വിശ്വം
കഴിഞ്ഞ 1001 ദിവസമായി ജോയിന്റ് കൗണ്‍സില്‍ നടത്തി വരുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മഹനീയമായ മാതൃകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2022 ജനുവരി മുതല്‍ തിരുവനന്തപുരത്ത് നടത്തി വരുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ആയിരത്തിയൊന്നാം ദിനത്തിലെ ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാര്‍ വേതനവര്‍ദ്ധനവിനും മറ്റാനുകൂല്യങ്ങള്‍ക്കും വേണ്ടി മാത്രം ശബ്ദമുയര്‍ത്തുന്നവരാണെന്ന പൊതുധാരണ തെറ്റാണെന്ന് ജോയിന്റ് കൗണ്‍സില്‍ അതിന്റെ പ്രവര്‍ത്തന പരിപാടികളിലൂടെ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. സിവില്‍ സര്‍വീസ് സംരക്ഷണത്തിലൂടെ പൊതുസേവനങ്ങളെ മെച്ചപ്പെട്ട രീതിയില്‍ നിലനിര്‍ത്തുന്നതിനും അഴിമതിക്കെതിരെയും നിരന്തരമായി ഇടപെടുന്ന സംഘടനയുടെ സാന്ത്വനം പരിപാടികള്‍ ഇന്ന് കേരളമാകെ ശ്രദ്ധിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ കൂടുതല്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കി മാറ്റിയെടുക്കുന്നതിനും ജോയിന്റ് കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങളെ ആഹ്ലാദപൂര്‍വ്വം ആശംസിക്കുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാദുരന്ത കാലത്ത് തിരുവനന്തപുരം പട്ടണത്തില്‍ ഭക്ഷണ വിതരണത്തിനായി ആരംഭിച്ച വിശക്കരുതാര്‍ക്കും സാന്ത്വനം പദ്ധതി 1001 ദിവസം പിന്നിടുന്നത്. അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകളില്‍ നിന്നും പാചകം ചെയ്ത് കൊണ്ടു വരുന്ന ഭക്ഷണപൊതികളാണ് ജോയിന്റ് കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തില്‍ വിതരണം ചെയ്ത് വരുന്നത്. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ അദ്ധ്യക്ഷനായ പരിപാടിക്ക് ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍, എ.ഐ.എസ്.ജി.ഇ.സി ജനറല്‍ സെക്രട്ടറി സി.ആര്‍.ജോസ്പ്രകാശ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ എം.എസ്.സുഗൈദകുമാരി, സംസ്ഥാന സെക്രട്ടറിമാരായ എസ്.സജീവ്, എം.എം.നജീം, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.ഹരീന്ദ്രനാഥ്, പി.ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ.മധു, യു.സിന്ധു, വി.ബാലകൃഷ്ണന്‍, എസ്.അജയകുമാര്‍, ജി.സജീബ്കുമാര്‍, വി.ശശികല, റ്റി.അജികുമാര്‍, സൗത്ത് ജില്ലാ പ്രസിഡന്റ് കെ.കലാധരന്‍, സെക്രട്ടറി വിനോദ്.വി.നമ്പൂതിരി, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ആര്‍.എസ്.സജീവ്, സെക്രട്ടറി സതീഷ് കണ്ടല, എസ്.ജയരാജ്, വൈ.സുള്‍ഫിക്കര്‍, ദേവീകൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ ഭക്ഷണവിതരണം നടത്തിക്കൊണ്ട് സംസ്ഥാനസെക്രട്ടേറിയറ്റംഗം ആര്‍.രാജീവ്കുമാറും, പത്തനംതിട്ടയില്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്‍.കൃഷ്ണകുമാറും, ആലപ്പുഴ ചേര്‍ത്തല മായിത്തറ വൃദ്ധ സദനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍.എസ്.ശിവപ്രസാദ്, പുന്നപ്ര ശാന്തിഭവനില്‍ സി.വാമദേവനും കോട്ടയത്ത് സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.പി.സുമോദിന്റെ നേതൃത്വത്തില്‍ എല്ലാ താലൂക്ക് ആശുപത്രികളിലും ഇടുക്കിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി.ബിനിലിന്റെ നേതൃത്വത്തില്‍ അടിമാലി, പീരുമേട്, താലൂക്ക് ആശുപത്രികളിലും ഇടുക്കി മെഡിക്കല്‍ കോളേജിലും, എറണാകുളത്ത് സംസ്ഥാന സെക്രട്ടേറിയറ്റംഗം ബിന്ദുരാജന്റെ നേതൃത്വത്തില്‍ ആലുവ, പറവൂര്‍, കൊച്ചി സിറ്റി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ താലൂക്ക് ആശുപത്രികളിലും അഗതി മന്ദിരത്തിലും തൃശ്ശൂരില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.വി.ഹാപ്പിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍, കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ചാവക്കാട്, മുകുന്ദപുരം, താലൂക്ക് ആശുപത്രികളിലും പാലക്കാട് സംസ്ഥാന സെക്രട്ടറി കെ.മുകുന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സി.ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രിയിലും ആലത്തൂരിലെ അഗതി മന്ദിരത്തിലും മലപ്പുറത്ത് സംസ്ഥാന സെക്രട്ടേറിയറ്റംഗം രാകേഷ്‌മോഹനന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ ഗാന്ധിഭവന്‍ സ്‌നേഹതീരത്തിലും കോഴിക്കോട് സംസ്ഥാന കമ്മിറ്റി അംഗം ടി.എം.സജീന്ദ്രന്റെ നേതൃത്വത്തില്‍ വെള്ളിമാടു കുന്ന് ആശാഭവന്‍, ഷോര്‍ട്ട്‌സ് കെയര്‍ ഹോം, മഹിളാമന്ദിരം എന്നിവിടങ്ങളിലും വയനാടില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എ.പ്രേംജിത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി, മെഡിക്കല്‍ കോളേജ്, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രി, കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും കണ്ണൂരില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.വി.രവീന്ദ്രന്റെ നേതൃത്വത്തില്‍ തലശ്ശേരി ധര്‍മ്മടം സ്വപ്നക്കൂട് സ്‌നേഹതീരം എന്നിവിടങ്ങളിലും കാസര്‍ഗോഡ് സംസ്ഥാന വൈസ്‌ചെയര്‍മാന്‍ നരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നീലേശ്വരം സാകേതം വൃദ്ധസദനത്തിലും ഉള്‍പ്പെടെ 106 കേന്ദ്രങ്ങളില്‍ സൗജന്യ ഭക്ഷണ വിതരണം നടന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.