നൂറനാട്: പാലമേൽ മറ്റപ്പള്ളിയിലെ മലയിടിച്ചു മണ്ണെടുക്കാൻ സ്ഥലം വിട്ടു നൽകിയ സഖാവ് സി.പിഎം ബ്രാഞ്ച് സെക്രട്ടറിയായി മൽസരിച്ചു. വിഭാഗിതയവന്നതോടെ സമ്മേളനം നിർത്തിവച്ചു. പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റിയിലെ നൂറനാട് ടൗൺ സൗത്ത് ബ്രാഞ്ച് സമ്മേളനമാണ് മൽസരത്തെ തുടർന്ന് നിർത്തിവച്ചത്. നിലവിലെ ബ്രാഞ്ച് സെക്രട്ടറി ശ്രീനിക്കെതിരെയാണ് മണ്ണെടുക്കാൻ സ്ഥലം നൽകിയ മിനി അജയൻ മൽസരിച്ചത്. തുടർന്ന് ഏരിയ കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് സമ്മേളനം നിർത്തിവച്ചത്. കഴിഞ്ഞ നവംബറിൽ മാറ്റപ്പള്ളിയിൽ നടന്ന വിവാദ മണ്ണെടുപ്പ് സംഘത്തിനെതിരെ സമരത്തിന് നേതൃത്വം നൽകിയ ഒട്ടേറെപ്പേർക്ക് പ്രത്യേകിച്ചും സി പി എം സഖാക്കൾക്ക് പോലീസ് മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നു. ഒട്ടേറെപ്പേർ അറസ്റ്റ് വരിച്ചു. മണ്ണെടുപ്പു സമരത്തിൽ സി.പിഎം നിലപാടിനെതിരായി പ്രവർത്തിച്ചയാൾ ബ്രാഞ്ച് സെക്രട്ടറിയായി മൽസരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. മുഖ്യമന്ത്രിയേയും അഭ്യന്തവകുപ്പിനെതിരെയും വിമർശനമുയർന്നു.അൻവർ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പോരാളിയാണെന്നും മന്ത്രിമാരായ പി പ്രസാദിനേയും സജി ചെറിയാനെയും വിമർശിക്കാനും അവർ മറന്നില്ല. മുഖ്യമന്ത്രിയെ തിരുത്താൻ അൻവർ വരേണ്ട ഗതികേടിനേക്കുറിച്ചും അംഗങ്ങൾ ചർച്ച ചെയ്തു .
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.