ശാസ്താംകോട്ട:കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് പണവും വസ്ത്രവുമടക്കം കവർന്നത് കുപ്രസിദ്ധ മോഷ്ടാവ് ‘പക്കി സുബൈർ’ (49) എന്ന് സൂചന.വയനാട് വെള്ളമുണ്ട തരുവണ കരിങ്ങേരി സ്വദേശിയായ ഇയ്യാൾ ഇപ്പോൾ ശൂരനാട് വടക്ക് തെക്കേമുറിയിലാണ് താമസമെന്ന് പറയപ്പെടുന്നു.സുബൈറിന്റെ ചിത്രവും വിലാസം അടക്കമുള്ള മറ്റ് വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്നാൽ ഇതിന് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് ലോട്ടറി എടുക്കുകയാണ് സുബൈറിന്റെ ഇഷ്ട വിനോദം.
മാരാരിത്തോട്ടത്തെ ദൃശ്യം
കാരാളിമുക്കിൽ മോഷണം നടത്തിയ ശേഷം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയ്യാൾ ട്രെയിൻ കയറി പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി മാരാരിത്തോട്ടത്തെ പ്രമുഖ ഹോട്ടൽ വ്യവസായിയുടെ വീട്ടിൽ മോഷണം നടത്താനെത്തിയതും പക്കി സുബൈർ തന്നെയാണെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.ഇവിടെ മോഷണം നടന്നില്ലെങ്കിലും പ്രദേശവാസികൾ ജാഗരൂകരായിരിക്കണമെന്ന വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.കാരാളിമുക്കിൽ മോഷണം നടത്തിയതും മാരാരിതോട്ടത്ത് മോഷണത്തിനായി വീട്ടുപരിസരത്ത് എത്തിയതും ഒരാൾ തന്നെയാണെന്ന്
രണ്ടിടത്തു നിന്നും ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലും വ്യക്തമാണ്.ഏകദേശം 50 വയസുവരുന്ന മോഷ്ടാവ് അടിവസ്ത്രം മാത്രം ധരിച്ചാണ് കൃത്യത്തിന് ഇറങ്ങിയത് ശനി പുലർച്ചെ 2 ഓടെയാണ് കാരാളിമുക്കിൽ മോഷണം നടന്നത്.മുല്ലമംഗലം സ്റ്റോഴ്സ്,ടെക്സറ്റയിൽസ്,വഴിയോരക്കട, ഫ്രണ്ട്സ് റെസ്റ്റോന്റ്,ഭാരത് ബേക്കറി
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.