“ആൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് & എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം തുടങ്ങി”

കൊല്ലം : ആൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ്& എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം തുടങ്ങി. (കാനം രാജേന്ദ്രൻ നഗർ ടൗൺ ഹാൾ അനക്സ്) രാവിലെ 10 ന് എക്സിബിഷൻകൊല്ലം മേയർ പ്രസന്ന എണസ്റ്റ് ഉദ്ഘാടനം ചെയ്തു.

മുരളി അധ്യക്ഷത വഹിച്ചു. ഇന്ദുശേഖരൻ നായർ, സജീവ് സോമൻ,മനോജ് മുത്താട്ട്, കെ ആർ ഷൈൻ, രവിശങ്കർ, ബാലകൃഷ്ണൻ കോഴിക്കോട് എന്നിവർ സംസാരിച്ചു തുടർന്ന് ഉച്ചയ് 2 ന് നടന്ന സെമിനാർ (ഓൺലൈൻ കാലഘട്ടത്തിൽ ഉപഭോക്തൃ സംരക്ഷണം വ്യാപര തളർച്ച ലൈസൻസിക്കുള്ള പ്രതിസന്ധി പ്രതിവിധി)ജി എസ് ജയലാൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ അബ്ദുൽ ഖാദർ വിഷയാവതരണം നടത്തി. എസ് ജയമോഹൻ, എ.കെ ഹാഫീസ്, ശിവജി സുദർശനൻ, അഡ്വ ജി ലാലു, അഡ്വ എംഎസ് താര, എംആർ ശ്രീകുമാർ, എസ് ദേവരാജൻ , ആർ രാധാകൃഷ്ണൻ, ബി.ഐ സൈലാസ്, കെ ബി അനു,ഗിരീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ജി ബാബു മോഡറേറ്റർ ആയി .
നവംബർ 30 പ്രതിനിധി സമ്മേളനം എ. ഐ റ്റി യു സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് എക്സ് എം.പി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് കെ എസ് ഇന്ദുശേഖകരൻ അധ്യക്ഷവഹിക്കും. തുടർന്ന് മുതിർന്ന ലൈസൻസികളെ സി.പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ ആർ രാജേന്ദ്രൻ ആദരിക്കും. പ്രവർത്തന റിപ്പോർട്ട്, ചർച്ച, പ്രമേയങ്ങൾ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.