തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ സർഗ്ഗയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി.
29.10 24 ചൊവ്വാഴ്ച തിരുവനന്തപുരം വൈ എം സി എ ഹാളിൽ വയലാർ ശരത്ചന്ദ്ര വർമ്മ അനുസ്മരണ പ്രഭാഷണം നടത്തി. വയലാർ ജനങ്ങൾ ഏറ്റെടുത്ത കവിയും ഗാനരചയിതാവും ആയിരുന്നു എന്നും ഞങ്ങളുടെ വയലാറിന്റെ മകൻ എന്ന് ആളുകൾ പറയുമ്പോൾ അതിൽ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് ടി കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുധി കുമാര്‍ എസ് ആശംസകള്‍ അർപ്പിച്ചു. സർഗ കൺവീനർ ജിഗീഷ് ടി സ്വാഗതവും ജോയിന്റ് കൺവീനർ സൈജു കെ എ നന്ദിയും പറഞ്ഞു. സർഗ്ഗയുടെയും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെയും സ്നേഹാദരങ്ങൾ അർപ്പിച്ചുകൊണ്ട് വയലാർ ശരത് ചന്ദ്ര വർമ്മയ്ക്ക് മെമന്റോ ജനറൽ സെക്രട്ടറി സുധി കുമാർ എസ് സമർപ്പിച്ചു.
തുടർന്ന് സെക്രട്ടേറിയറ്റ് ഗായകർ അവതരിപ്പിച്ച വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലിയും അവതരിപ്പിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.