കരുനാഗപ്പള്ളി :അഞ്ച്‌വയസ്സുകാരനേയും 2 മാസം മാത്രം പ്രായമുള്ള പിഞ്ച്കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസിന്റെ പിടിയിലായി. തഴവ, കടത്തൂർ ഉത്തനാട്ട് പടിഞ്ഞാറ്റതിൽ സുനിത മകൾ അശ്വതി (25), ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. അശ്വതിയുടെ കാമുകനായ പുനലൂർ, പിറവന്തൂർ സ്വദേശി കണ്ണനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മാസം പതിമൂന്നാം തീയതിയാണ് യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന് കളഞ്ഞത്. മകളെ കാണാനില്ല എന്ന് കാണിച്ച് മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ യുവതിയേയും കാമുകനേയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥയായ യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടി പോയതിന് ജെ.ജെ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജു വിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ കുരുവിള, റഹീം, എസ്.സി.പി.ഒ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.