പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി ഇസ്രയേൽ പൗരന്മാർ

ജറുസലേം: പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ പ്രസംഗം ഇസ്രയേൽ പൗരന്മാർ തടസ്സപ്പെടുത്തിയതായ് വീഡിയോ പുറത്ത്. ഒക്റ്റോബർ 7 ന് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പ്രസംഗം തടസപ്പെടുത്തിയത്. ഹമാസ് ആക്രമണ അനുസമരണ ചടങ്ങിലായിരുന്നു സംഭവത്തിൻ്റെ തുടക്കം.പ്രതിഷേധത്തിൽ ഒരു മിന്നിറ്റോളം പ്രസംഗം തടസപ്പെട്ടു. ഗാസയിൽ തടവലിക്കാപ്പെട്ടവരുടെ മോചനം ആവശ്യപ്പെട്ട് സർക്കാരിന് മേൽ പൊതുജനം സമ്മർദ്ദം ചെലുത്തുകയാണ്. ഗാസായിലെ തടവുകാരെ മോചിപ്പിക്കാനുള്ള ചർച്ചകൾ നയതന്ത്ര തലത്തിൽ നടക്കുന്നുണ്ട്. ഇസ്രയേൽ ചാരസംഘടന മൊസാദ് ഈ കാര്യത്തിൽ കൃത്യമായി ഇടപെടുന്നുണ്ട്.97 തടവുകാരിൽ 34 തടവുകാരും മരിച്ചെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ നിഗമനം തടവുകാരെ മോചിപ്പിക്കുന്നതിൽ സിൽവർ പ്രധാന തടസമായിരുന്നതായ് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading