ന്യൂ ഡെല്‍ഹി:മഴയില്‍ ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, ഒരു മരണം . ആറു പേർക്ക് പരിക്ക്. വാഹനങ്ങൾക്ക് മുകളിലേക്ക് ആണ് മേൽക്കൂര തകർന്നു വീണത്. നിരവധി വാഹനങ്ങൾ തകർന്നു പാർക്ക് ചെയ്തിരുന്ന കാറുകളാണ് തകർത്. കനത്ത മഴയിൽ റൂഫ് ഷീറ്റും സപ്പോർട്ട് ബീമുകളും തകർന്നു. ടെർമിനൽ ഒന്നിൽനിന്നുള്ള പുറപ്പെടലുകൾ താത്കാലികമായി നിർത്തി. തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്ത ഭാഗമാണ് തകര്‍ന്നത്.
പുലർച്ചെ അഞ്ച് മണിയോടെയാണ് ആഭ്യന്തര വിമാനത്താവളത്തിന്റെ ടെർമിനൽ 1 ന് പുറത്തുള്ള ഡിപ്പാർച്ചർ ഗേറ്റ് നമ്പർ 1 മുതൽ ഗേറ്റ് നമ്പർ 2 വരെയുള്ള ഷെഡ് തകർന്നു വീണത് എന്നും പരിക്കേറ്റവരുടെ ആരോഗ്യ സ്ഥിതി തൃപ്തി കമെന്നും. ഐജിഐ എയർപോർട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉഷാ രംഗ്‌നാനി പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.