ന്യൂഡെൽഹി: വിവാദം കത്തിനിൽക്കേ
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പ്രതികൾ. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്ന് പ്രതികൾ നൽകിയ അപ്പീലിൽ പറയുന്നു.
വസ്തുതകൾ കണക്കിലെടുക്കാതെ പൊതുവികാരം മാത്രം കണക്കിലെടുത്തായിരുന്നു ഹൈക്കോടതി വിധി. തെളിവുകൾ പരിഗണിച്ചാൽ തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ശിക്ഷ റദ്ദാക്കണമെന്നും പ്രതികൾ ആവശ്യപ്പെടുന്നു. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് പ്രതികൾക്കായി സുപ്രിം കോടതിയിൽ ഹാജരാകുക. അവധിക്ക് ശേഷം സുപ്രിംകോടതി പ്രതികളുടെ അപ്പീൽ പരിഗണിക്കും.
ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ വിവാദം തുടരുന്നതിനിടെയാണ് പ്രതികൾ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികൾക്ക് ശിക്ഷായിളവ് ശുപാർശ ചെയ്ത മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനായിരുന്നു സർക്കാർ നീക്കം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.