വടക്കൻ ഗാസ: ഗാസായിലെ ബെയ്റ്റ്ലഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ വീടുകൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോബ് വർഷിച്ചതെന്ന് പാലസ്തീൻ വാർത്ത ഏജൻസി റിപ്പോർട്ടിൽ പറയുന്നു. കുറച്ചു ദിവസങ്ങളായി വടക്കൻ ഗാസയിൽ ആക്രമണങ്ങൾ തുടരുകയാണ്.ജബാലിയാ,ബെയ്റ്റ് ഹനൗൺ, ബെയ്റ്റ് ലെഹിയ എന്നീ പട്ടണങ്ങളിൽ ശക്തമായ ബോം ബാക്രമണങ്ങളിൽ 1000 ത്തോളം പേർ കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.തെക്കൻ ടെൽ അവീവിലെ ഇസ്രയേൽ വ്യോമത്താവളത്തിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കൻ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. ഇതുവരെ ഗാസയിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 49745 പേർ പരിക്ക് പറ്റിയത് 1,00,687 പേർ.ഇടതടവില്ലാതെ യുദ്ധത്തിലേർപ്പിട്ടിരിക്കുകയാണ് ഇസ്രയേൽ വ്യോമസേന, ഒരോ പ്രദേശത്തും കരയുദ്ധവും, ഡ്രോൺ പരീക്ഷണവും നടത്തുന്നുണ്ട്. ലബനനിൽ വ്യോമാക്രമണം തുടരുകയാണ്. ഹിസ്ബുല്ലയെ ഇല്ലാതാക്കുക എന്ന നയമാണ് . ഒപ്പം സാധാരണ പൗരന്മാരും അതിൽപ്പെടുകയാണ് ഹമാസിൻ്റെ ഓരോ അതിരും തകർക്കുന്നതാണ് ഗാസായിൽ കാണുന്നത് പരിക്കു പറ്റിയ ജനങ്ങളുടെ സംഖ്യ നാൾക്കുനാൾ വർദ്ധിക്കുകയാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.