തിരുവനന്തപുരം: സംസ്ഥാനത്തെ സർവീസ് പെൻഷൻകാർപ്രക്ഷോഭത്തിലേക്ക് ഒരു ലക്ഷത്തോളം പേരാണ് ആനുകൂല്യം കിട്ടാതെ മരണപ്പെട്ടത്. തൻ്റെ ജീവിതത്തിലെ പ്രധാന കാലം മുഴുവൻ സർവീസ് ചെയ്യുകയും ആരോരും ആശ്രയമില്ലാതെ ജീവിക്കുന്ന കാലത്ത് സർക്കാർ നൽകേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്യുമ്പോൾ ഒരു വശത്ത് വിലക്കയറ്റവും മറുവശത്ത് പലതരം അസുഖങ്ങളാലും പൊറുതിമുട്ടുന്ന സർവീസ് പെൻഷൻകാരെ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് നേതാക്കാൾ പറഞ്ഞത്. ഇത് അംഗീകരിക്കാനാവില്ല. 2024 ഒക്റ്റോബർ 8ന് പെൻഷൻകാർ നിയമസഭ മാർച്ച് നടത്തുകയാണ്. ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണകൂടിശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, കേന്ദ്ര സർക്കാർ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുസ്ഥാപിക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.സി പി ഐ സംസ്ഥാന അസി. സെക്രട്ടറിയും, നിയമസഭാ കക്ഷി നേതാവുമായ ഇ. ചന്ദ്രശേഖരൻ MLA മാർച്ച് ഉദ്ഘാടനംചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാടും ജനറൽസെക്രട്ടറി എൻ ശ്രീകുമാറും അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.