കൊല്ലം:ഒരു വർഷം നീണ്ടുനിന്ന കർഷകപ്രക്ഷോഭത്തിന് ഒടുവിൽ ഇന്ത്യയിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ പ്രധാനമന്ത്രിയും കേന്ദ്രകൃഷി വകുപ്പ് മന്ത്രിയും ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായി സമരസമിതിക്ക് നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡൻറ് ടിജെആഞ്ചലോസ് എക്സ് എംപി ആവശ്യപ്പെട്ടു.
താങ്ങുവില ഉറപ്പാക്കുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക ,ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലാളികളുടെ മിനിമം വേദനം 26,000 രൂപയായി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ട്രേഡ് യൂണിയൻ കർഷക കർഷക തൊഴിലാളി സംയുക്ത സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് എ കെ ഹാഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ് നെടുവത്തൂർ സുന്ദരേശൻ എഐടിയുസി സംസ്ഥാന സെക്രട്ടറിഅഡ്വ ജി ലാലു ,ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻറ് എച്ച് അബ്ദുൽ റഹ്മാൻ ,വിവിധ സംഘടന നേതാക്കളായ ജിബാബു, എ എം ഇഖ്ബാൽ സി ബാൽഡുവിൻ, കോതേത്ത് ഭാസുരൻ, കെ എസ് ഇന്ദുശേഖരൻ നായർ, എസ് ജെ സുരേഷ് ശർമ, കുരീപ്പുഴ ഷാനവാസ്, ചാക്കാലയിൽ നാസർ ,എസ് രാധാകൃഷ്ണൻ അജിത്ത് കുരീപ്പുഴ ,എബ്രഹാം ,കെ ദിനേശ് ബാബു, ആർ ചന്ദ്രിക ടീച്ചർ ,അഡ്വ ഈ ഷാനവാസ് ഖാൻ, ജി ആനന്ദൻ,ബി മോഹൻദാസ് ,എസ് എൻ നസറുദ്ദീൻ, ബി രാജു എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണ്ണയ്ക്കും അയത്തിൽ സോമൻ എൻ വിജയൻ പി ജയപ്രകാശ് സിജെ ഗോപുകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.