കോഴിക്കോട്:എം.എൻ വിജി അടിയോടി ഓർമ്മയായിട്ട് 18 വർഷം ജീവനക്കാർ എക്കാലവും ഓർമ്മിക്കപ്പെടുന്ന നേതാവ്.ഒക്ടോബർ 26 അടിയോടി ദിനംജോയിൻ്റ് കൗൺസിൽ ക്വിറ്റ് കറപ്ഷൻ ദിനമായി ആചരിക്കുന്നു.സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണമറ്റസമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവാണ് എം എൻ വി ജി. അടിയോടി. ജോയിന്റ് കൗൺസിലിന്റെ ചെയർമാനും, ജനറൽ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു.അഴിമതി രഹിത സിവിൽ സർവ്വീസും സുതാര്യമായ ഭരണകൂട സംവിധാനങ്ങളുമാണ് ജനാധിപത്യ രാജ്യത്തിൻ്റെ പുരോഗതിയുടെ അടിസ്ഥാന തത്വം. അതിനുവേണ്ടി സജ്ജമാകേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ഇതിനു വേണ്ടിയുള്ള തുടർ പോരാട്ടങ്ങളുടെ ഭാഗമായി അടിയോടിയുടെ സ്മരണ ദിനമായ ഇന്ന് ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ ജീവനക്കാർ അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്ത് ഒത്തു ചേരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.