കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.

ചങ്ങനാശ്ശേരി നഗരമധ്യത്തിൽ കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.കാപ്പാ കേസുകളിലും ക്രിമിനൽ കേസുകളിലുമുൾപ്പെടെ പ്രതിയായ ഛോട്ടാ ഷമീർ എന്ന് വിളിക്കുന്ന ഫാത്തിമാപുരം സ്വദേശി ഷമീർ ഷായ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിനു സമീപം ജനറൽ ആശുപത്രി റോഡിലാണ് ആക്രമണം നടന്നത്.ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം.ആക്രമണം നടത്തിയവർ ഒളിവിലാണ്.സംഭവസ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും,കാറിന്റെ നമ്പർ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.