തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി കെടും ക്രിമിനൽ. 50-ൽപ്പരം കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ
മലയം സ്വദേശി അമ്പിളിയെന്ന ഷാജി. സംഭവം നടന്ന ഒറ്റാമരം, മലയം, മലയം കീഴ് എന്നിവിടങ്ങളിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതായിരുന്നു ദീപു.ജെ സി ബി വാങ്ങി അറ്റകുറ്റപണികൾ നടത്തി മറിച്ച് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പണവുമായി പോയത്. കാറിൽ നിന്ന് പണവും മൊബൈൽ ഫോണും നഷ്ടമായിരുന്നു.
കരമന സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത് മിനിഞ്ഞാന്ന് രാത്രിയിലാണ്. കിളിയിക്കാവിള പോലീസ് ‘സ്‌റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല.കാറിൽ നിന്ന് ഒരാൾ ഇറങ്ങി നടന്ന് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഇയാൾ എവിടെ നിന്ന് ഒപ്പം കയറി എന്നത് അന്വേഷിക്കുകയാണ്. കസ്റ്റഡിയിലുള്ള പ്രതി പോലീസിന് കൃത്യമായ വിവരങ്ങൾ നൽകാത്തതും അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. മനേജരെ ഒഴിവാക്കി അമ്പിളിയെ എന്തിനാണ് ഒപ്പം കൂട്ടിയത് എന്നതും അന്വേഷണത്തിലാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.