തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ് ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എന്ന മറ്റൊരു തികഞ്ഞ രാഷ്ട്രീയക്കാരനാണ്. ബല്യകാലം മുതൽ ആർ എസ്സ് എസ്സി ന്റെ ഭാഗമായിയുന്നയാളാണ് രാജേന്ദ്ര അർലേക്കർ. കോണ്ഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും, എൻ ഡി എ ഭരണമുള്ള ബീഹാറിലെയും ഗവർണറായ അനുഭവ ബലത്തോടെയാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.
മലയാളിയായ പി എസ് ശ്രീധരൻ പിള്ള ഗോവയിൽ ഗവർണറായി ഇരിക്കുമ്പോഴാണ് ഗോവ സ്വദേശിയായ
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരള ഗവർണർ ആയി എത്തുന്നത്.അടിമുടി രാഷ്ട്രീയക്കാരനാണ് രാജേന്ദ്ര അർലേക്കർ,
1954 ഏപ്രിൽ 23 ന് പനാജിയിലാണ് ജനനം,പിതാവ് വിശ്വനാഥ് അർ ലേക്കർ ജനസംഘം നേതാവായിരുന്നു.
ബാല്യം മുതൽ ആർ എസ് എസ് ന്റ ഭാഗമായി വളർന്ന അർലേക്കർ
1989 ൽ ശ്രീപദ് നായികിനൊപ്പം ആർ എസ് എസ് ൽ നിന്നും ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ടു. 2000 മുതൽ 2006 വരെ സംസ്ഥാന ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചു. ഗോവയിൽ ബിജെപിക്ക് അടിത്തറപാകുന്നതിൽ, മനോഹർ പരി ക്കറി നൊപ്പം നിർണ്ണായക പങ്കു വഹിച്ച അർലേ ക്കർ രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, സ്പീക്കർ പദവിയും, വനം പരിസ്ഥിതി മന്ത്രി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
മനോഹർ പരിക്കർ പ്രതിരോധ മന്ത്രിയായപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ട പേരാണ് അർലേക്കറുടേത്. 2021 ജൂലൈ യിൽ ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിന്റ ആറുമാസം മുമ്പാണ് സംസ്ഥാനത്തെ ഗവർണറായി നിയോഗിച്ചത്.
2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണർ സ്ഥാനത്തെത്തിയ,രാജേന്ദ്ര അർ ലേക്കറാണ് എൻ ഡി എ യിൽ തിരിച്ചെത്തിയ നിതീഷ് കുമാറിന് സത്യ വാചകം ചൊല്ലി നൽകിയത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.