മലപ്പുറം: കേരളത്തിൽ എല്ലായിടങ്ങളിലും സങ്കേതിക മികവുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകൾ അനിവാര്യമാണെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് IAS അഭിപ്രായപ്പെട്ടു. ഗ്രീൻവോർമസ് സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ആർ.ഡി.എഫ് പ്ലാൻ്റ് മഞ്ചേരിയിലെ എളങ്കൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൈവറ്റ് പബ്ലിക് സംരംഭങ്ങളുടെ സംയോജിത പ്രവർത്തനം നമ്മുടെ നാടിന്റെ മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ നിലവാരം ഉയര്ത്തുമെന്നും കൃത്യമായ മാലിന്യ സംസ്കരണത്തിന് ഇത്തരം ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളുള്ള പ്ലാന്റുകൾ അനിവാര്യമാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.
മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ നിന്ന് തരം തിരിച്ച മാലിന്യത്തിൽ പുനരുത്പാദനത്തിനോ പുനരുപയോഗത്തിനോ സാധ്യമാകാത്ത മാലിന്യങ്ങൾ പൂർണ്ണമായി സംസ്കരിക്കുകയും ബദൽ ഇന്ധനമായി മാറ്റുവാനുള്ള സൗകര്യങ്ങളിലേക്ക് നൽകുകയും ചെയ്യുന്നതാണ് എളങ്കൂരിൽ സ്ഥാപിച്ച Refuse Derived Fuel (RDF) ന്റെ പ്രവർത്തനം.ഒരു വർഷം 30,000 മെട്രിക്ക് ടൺ അജൈവ മാലിന്യം പ്രൊസ്സസ്സിംഗ് കപ്പാസിറ്റിയുള്ള ഗ്രീൻ വേംസ് RDF-ൽ മലപ്പുറം ജില്ലയിലെ 70% തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും റീസൈക്ലിങ്ങിന് സാധ്യമല്ലാത്ത അജൈവ മാലിന്യം സംസ്കരിക്കാൻ സാദിക്കും. ചടങ്ങിൽ ഗ്രീൻ വേംസ് ഫൗണ്ടറും സി ഇ ഓ യുമായ ജാബിർ കാരാട്ട് അധ്യക്ഷനായി.
തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ യു കെ , വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്‌കർ ആമയൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുൾ .കലാം മാഷ് , പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, പി സി അബ്ദുൾ റഹ്‌മാൻ , മുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി , വൈസ് പ്രസിഡന്റ് തൃക്കലങ്ങോട് പഞ്ചായത്ത് എം പി ജലാൽ, മലപ്പുറം ജില്ല പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് ഉഗ്രപുരം, ഊരകം വൈസ് പ്രസിഡന്റ് മൈമൂന, മനോജ് കുമാർ വള്ളിക്കുന്ന് വൈസ് പ്രസിഡന്റ് മനോജ് കുമാർ , തേഞ്ഞിപ്പാലം വൈസ് പ്രസിഡന്റ് വിജിത്ത്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത നന്നാട്ട് പാമ്പ്, ആനക്കയം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ റഷീദ് മാസ്റ്റർ,നെഹ്‌റു യുവ കേന്ദ്ര മലപ്പുറം ജില്ല ഓഫീസർ ഉണ്ണികൃഷ്ണൻ ഡി ,വാർഡ് മെമ്പർ മാരായ നിഷ എടക്കുളങ്ങര സാബിരി, ലുക്മാൻ , രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായാ മോയിൻകുട്ടി , അബ്ദു, ജനാർദ്ധനൻ എന്നിവർ ആശംസ അറിയിച്ചു.
സി.കെ.എ.ഷമീർ ബാവ സ്വാഗതവും മുഹമ്മദ് ജംഷീർ നന്ദിയും പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.