നമ്മൾ അറിയുന്ന കാര്യങ്ങളും മറ്റൊരാൾ അറിയാത്ത കാര്യങ്ങളും അറിഞ്ഞു വിളിച്ചു പറയുന്നവരാണ് മാധ്യമ ധർമ്മം. കഴിഞ്ഞ കുറെ ദിവസങ്ങളായി നാം കാണുന്നത് പല മാധ്യമങ്ങളും ഇതൊരു വ്യവസായമാക്കി മാറ്റുന്നതാണ്. അതിൽ സംഭവിച്ചത് മാധ്യമ വാർത്തകൾ സത്യമേതെന്നു തിരിച്ചറിയാൻ ജനങ്ങൾ പാടുപെടും. ഒരു മൊബൈൽ ഉണ്ടെങ്കിൽ എന്ത് തെറ്റായ കാര്യവും പടച്ചു വിടാം എന്നു കരുതുന്നവർ ……നമുക്ക് നാം തന്നെയാണ് കുഴിയൊരുക്കുന്നത്.
ഇന്ന് അർജുൻ്റെ തിരച്ചിൽ വീണ്ടും ആരംഭിച്ചു. ഏതെങ്കിലും ഒരു മാധ്യമത്തിന് അവിടെ എത്താൻ കഴിയുന്നുണ്ടോ, എന്താ കാരണം…….? നാം അറിഞ്ഞു കൊണ്ട് ഉപദ്രവിക്കരുത്. ചാനലിന് റേറ്റ് കൂട്ടാനും സമ്പത്ത് കൈക്കലാക്കാനും എല്ലാവർക്കും കഴിയും. പക്ഷേ ശരി പറയാൻ കഴിയണം. .അർജുൻ്റ അമ്മ വാർത്താ സമ്മേളനം നടത്തുമ്പോൾ അടുത്തിരുന്ന ഒരുപെൺകുട്ടി പറഞ്ഞത് പട്ടാളത്തെ കുറ്റം പറയാനാണ്. എന്താണ് ഉദ്ദേശിച്ചത്. എന്ന് മനസ്സിലാകുന്നില്ല. ഇപ്പോൾ ദുഃഖിച്ചിരിക്കുന്ന അർജുൻ്റെ കുടുംബം സൈബർ ആക്രമണം നേരിടുകയാണ്…… തുടർന്ന് വായിക്കാം
അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
അര്‍ജുന്റെ അമ്മ സൈന്യത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവര്‍ക്കെതിരെ തിരിഞ്ഞത്. അര്‍ജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നാണ് അമ്മ ഷീല പറഞ്ഞത്. അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്.ഇനിയെങ്കിലും കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സത്യമായിരിക്കാൻ അവർ തന്നെ ശ്രദ്ധിക്കുക…….
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി 14 മുതൽ 19 വരെ പൊങ്കൽ പ്രമാണിച്ച്അവധി നൽകി സംസ്ഥാന സർക്കാർ'…
കൊൽക്കത്ത:ഭരണഘടനാപരമായി ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കുകയും. സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും ലഭിക്കാതെ ദളിതരും ന്യൂനപക്ഷങ്ങളും കൂടുതൽ പാർശ്വവത്കരിക്കപ്പെടുകയും. ഇതിലൂടെ…
തിരുവനന്തപുരം: ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവെന്ന് കണ്ടെത്തൽ, തുടർന്ന് ഫയൽ മടക്കി അയച്ച് വിജിലൻസ്…
മടവൂർ : പഠിക്കാൻ മിടുക്കിയായ കൃഷ്ണേന്ദുൻ്റെ മരണം ഒരു നാടിനെ ദു:ഖത്തിലാഴ്ത്തി. ഇന്നലെ സ്കൂളിൽ പോയ കുട്ടി തിരിച്ച് വീട്ടിലെത്താനിരിക്കെ…
കൊല്ലം : മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകൻ ഷെമിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയെ ലൈംഗികമായി പിഡിപ്പിച്ചു…
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…