കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രത്യാശാസ്ത്ര വ്യതിയാനത്തിലൂടെ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നു.എന്ന തോന്നൽ എനിക്ക് തോന്നുന്നു. എന്തു കാര്യമുണ്ടെങ്കിലും പാർട്ടി പരിശോധിക്കുന്നില്ല. പാർട്ടി പരിശോധിക്കാതെ വരുമ്പോൾ പാർട്ടിക്ക് അപകടം സംഭവിക്കും. പാർട്ടി എന്തു ചെയ്താലും സമരസപ്പെട്ടു പോകണം. എനിക്ക് അതിന് കഴിയില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പല കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാതിരിക്കാൻ കഴിയില്ല. പക്ഷേ ഞാൻ ചൂണ്ടികാണിച്ചത് സംഘടനയ്ക്കുള്ളിലെ കാര്യങ്ങളാണ്. സ്വർണ കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് എം ഷാജിറിനെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ആകാശ് തില്ലങ്കേരിക്കുപോലും പാർട്ടിയിൽ നിന്ന് സഹായം കിട്ടുന്നുണ്ട്. ഇതൊക്കെ തുറന്നു പറയാൻ എനിക്ക് ഭയമില്ല. നമ്മൾ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് സമൂഹത്തിന് വേണ്ടിയാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയല്ലല്ലോ.ഡിവൈഎഫ്ഐ നേതാവ് എം ഷാജിറിനെതിരെ പരാതി നൽകിയപ്പോൾ അദ്ദേഹത്തെ യുവജന കമ്മീഷൻ ചെയർമാനാക്കിയതു വഴി എന്താണ് മനസ്സിലാക്കേണ്ടത്. അത്തരം നിലപാടുകളോട് എനിക്ക് മുന്നോട്ടു പോകാൻ കഴിയില്ല. അതുകൊണ്ട് തന്നെയാണ് ഞാൻ അംഗത്വം പുതുക്കാതായത്.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാണ് മനു തോമസ് സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.