തിരുവനന്തപുരം: മലയാളി എപ്പോഴും ഇംഗ്ലീഷ് ഭാഷയെ സ്വപ്നം കാണുന്നവരാണ്. മാതൃഭാഷ വേണം വേണ്ടാ എന്നതരത്തിൽ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം. എന്നാൽ സർക്കാർ മലയാള ഭാഷ നിർബന്ധമാക്കിയിട്ടും ചില വകുപ്പുകൾ അത് കണ്ടെന്ന മട്ടു പോലും കാണിക്കാറില്ല. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട് മാതൃഭാഷയോട് ജനങ്ങളും ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും കാണിക്കുന്ന ആത്മാർത്ഥത അവിടെ ജോലി ചെയ്യുന്ന മലയാളികൾ കാണുന്നുണ്ട് കേരളം എത്ര സുന്ദരം എന്നു പറഞ്ഞിട്ട് ഭാഷയോട് കാണിക്കുന്ന അയിത്തം സർക്കാർ കാണണം. വകുപ്പുകൾ പരിശോധിക്കണം നടപടി വേണം.
കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാന വിജിലൻസ് ഒരു കല്പ്പന പുറപ്പെടുവിച്ചു. മലയാളത്തിൽ ഇനി മുതൽ റിപ്പോർട്ട് തയ്യാറാക്കി അയയ്ക്കാൻ പാടില്ല. അങ്ങനെ ആ വകുപ്പിന്റെ മേൽ പൂട്ടു ഇട്ടു. ഭരണഭാഷ മാതൃഭാഷ ഒരാഴ്ചത്തെ ആചരണത്തിന് സർക്കാർ ശ്രമങ്ങൾ നടത്തുമ്പോൾ ഈ തരം കടന്നു കയറ്റുവുമായി ചില ഉദ്യോഗസ്ഥരുടെ പട പുറപ്പാട്.
ക്ഷീരമേഖലയിൽ ഇനിയെല്ലാം മലയാളത്തിൽ തച്ചാറാക്കുമെന്ന് ഉദ്യോഗസ്ഥർ.
കർഷകർക്ക് കാര്യങ്ങൾ വ്യക്തമാക്കുന്നതിനും പരിഭാഷാ പദ്ധതി. ഇതിനാ യി വകുപ്പുതലത്തിൽ പരിഭാഷ സെൽ രൂപീകരി. പാൽ ഉൽപന്നങ്ങൾ, പ്രോസസിങ് രീതികൾ എന്നിവ കാലങ്ങളായി ഉപയോഗിച്ചു വരുന്നവയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അവർ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.