അഞ്ചൽ: നക്സ് ലൈറ്റ് തീവ്രവാദികളോ പിള്ളാരേ തട്ടി കൊണ്ടുപോകാനെത്തിയ സ്ത്രീകളോ ഏരൂർ ഭാഗത്ത് പേടിപ്പെടുത്തുന്ന സംഭവങ്ങൾ ഒരു ജാഗ്രത നിർദ്ദേശമുണ്ട്..
കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം നടന്നത് എല്ലാവരും സ്ത്രീകളാണ് എന്നതാണ് കാര്യങ്ങളുടെ കിടപ്പ്. മണലിൽ ഭാഗത്ത് കനാലിന്റെ സൈഡിൽ കൂടി 4 സ്ത്രീകൾ സംശയയരമായി നടന്നു പോകുന്നത് കണ്ടു നാട്ടുകാർ ഏരൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച്പോലീസ് സ്ഥലത്ത് എത്തിയതിന് തുടർന്ന് ഇവർ പരിഭ്രാന്തരായി പല ഭാഗത്തേക്കും ഓടി അതിൽ ഒരു സ്ത്രീയെ പോലീസ് പിടികൂടി, ഇവർ അന്യഭാഷ സംസാരിക്കുന്നവരാണെന്ന് മനസ്സിലാക്കുകയും മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നും സംശയം തോന്നി പത്തനാപുരം ഗാന്ധി ഭവനിൽ എത്തിക്കുകയും ചെയ്തു.
ചൊവ്വാഴ്ച അടവി പാറയുടെ (RPL ചെക്ക് പോസ്റ്റ് കഴിഞ്ഞു മണലിലേക്ക് പോകുന്ന റോഡ്) ഒരു കൂട്ടം സ്ത്രീകൾ (4 പേരോളം) ഇരിക്കുന്നത് കണ്ട് ആ ഭാഗത്ത്കാട് വെട്ടാൻ പോയവരാണ് കണ്ടത് ഉടനെ തന്നെ അവർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അപ്പോൾ തന്നെ പോലീസും, RPL വാച്ചറന്മാരും സ്ഥലത്ത് എത്തുകയും പോലീസിനെ കണ്ട് പരിഭ്രാന്തരായ ഇവർ നാലു ഭാഗത്തേക്കും ഓടിപ്പോയി എന്നാണ് അറിയാൻ കഴിഞ്ഞത് .പോലീസും RPL ജീവനക്കാരും ചേർന്ന് പരിസരത്തുള്ള കാടിന്റെ ഭാഗങ്ങളെല്ലാം നോക്കിയിട്ടും ആരെയും കാണാൻ കഴിഞ്ഞില്ല .
ഇവർ ആരാണെന്നോ, എവിടുന്നു വന്നെന്നോ, അവരുടെ ഉദ്ദേശം എന്താണെന്നോ നാട്ടിൽ പുറത്ത് ഇപ്പോൾ ഭയാനകമായ ഒരു ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. ചിലർ പറയുന്നു പിള്ളേരെ തട്ടിക്കൊണ്ടു പോകാൻ വന്ന ടീം ആണെന്ന്, അല്ല നക്സ്റ്റ് ലൈറ്റ് തീവ്രവാദികളാണ്, അല്ല ഓരോ വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്താൻ വന്ന മോഷണ സംഘമാണെന്ന് മറ്റു ചിലർ. ഇവർ ആരാണെന്ന് ഇതുവരെ ആർക്കും അറിയില്ല.അഞ്ചൽ ഏരൂർ ആർ പി എൽ എസ്റ്റേറ്റ് ഭാഗത്താണ് ഈ വനിതകളെ കണ്ടെതെന്ന് നാട്ടുകാർ പറയുന്നത് ഏതായാലും പോലീസ് ജാഗ്രതയിലാണ് .
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.