പി.വി അൻവറിന്റെ അരിശം ജീവനക്കാരുടെ മേൽ കാണിക്കരുത്. അവർ മനുഷ്യരാണ്. നിലമ്പൂരിൽ വനം വകുപ്പുജീവനക്കാരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടിതെറ്റാണ്. ജീവനക്കാരുടെ ഇടയിൽ ഗുണ്ടായിസം കാണിക്കുന്നത്ശരിയല്ല. എം.എൽഎ എന്ന നിലയിൽ അദ്ദേഹവും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. വനം മന്ത്രിയെ വേദിയിലിരുത്തി കാട്ടി കൂട്ടിയ ഭാഷ എം.എൻഎ യ്ക്ക് ചേർന്നതാണോ എന്ന് അദ്ദേഹം പരിശോധിക്കണം.എം.എൽഎ രാജാവല്ല എന്നു കൂടി ഓർക്കുക.കഴിഞ്ഞ രാണ്ടാഴ്ച കാലം കേരളത്തിൻ നടത്തിയ പത്രസമ്മേളനങ്ങളും ,കേരളം കണ്ടതാണ്.താൻ മാത്രമാണ് എല്ലാം തികഞ്ഞവൻ എന്ന കാഴ്ചപ്പാടിൽ എത്ര നാൾ മുന്നോട്ടു പോകാൻ കഴിയും പാവം ജനങ്ങളുടെ രാജാവായി വിലസി താൻ പറയുന്നത് എല്ലാം നടക്കണമെന്ന നിലപാട് ജനാധിപത്യത്തിൻ്റെ ഭാഗമല്ല. ഒരു വിഭാഗത്തിന് കയ്യിലെടുത്ത് മറുവിഭാഗത്തിൻ്റെ കൂടി ആളാണെന്ന് വരുത്തി തീർക്കുന്ന തന്ത്രം മെനയുമ്പോൾ കാണുന്നവരും കേൾക്കുന്നവരും പൊട്ടന്മാരാണെന്ന് ധരിക്കരുത്. നന്മയുടെ മനസ്സാണെനിക്കെന്ന് പറഞ്ഞു കൊണ്ടേയിരിക്കുക. പക്ഷേ ഇതു കേരളമാണെന്ന ഓർമ്മയും വേണം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.