രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അപലപനീയം; മന്ത്രി സജി ചെറിയാൻ രാജിവെക്കണം,സാന്ദ്ര തോമസ്.

കൊച്ചി:നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ പ്രതിരോധിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്‌കാരിക മന്ത്രി രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവുമാണെന്ന് സാന്ദ്ര വിമർശിച്ചു.
രഞ്ജിത്തിനെ മഹാപ്രതിഭ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി രാജിവെക്കണം. സാംസ്‌കാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തോട് നോക്കി പല്ലിളിക്കുന്നു. ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാപ്രതിഭ പൊതുസമൂഹത്തിന് മുന്നിൽ വെച്ച് ചലചിത്ര അക്കാദമി ചെയർമാനെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് സാംസ്‌കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയമാണ്

ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവൺമെന്റ് പുറത്താക്കുകയോ ചെയ്യണം. ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച രഞ്ജിത്തിനെ മഹാപ്രതിഭ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നും സാന്ദ്ര തോമസ് പറഞ്ഞു


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading