കൊച്ചി.നടൻ സിദ്ധീഖിനെതിരെ ഗുരുതര ആരോപണവുമായി യുവ അഭിനേത്രി. രേവതി സമ്പത്ത് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. ഇപ്പോഴത്തെ A.M.M.A ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ധീഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്
ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും,സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ധീഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേ എന്ന് രേവതി ചോദിച്ചു. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു, പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും
ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്
റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രയോരിറ്റി നൽകണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.