പൊതുജനാരോഗ്യ , ഭക്ഷ്യസുരക്ഷാ വകുപ്പുകൾ കൊല്ലം ജില്ലയിൽ കൊല്ലം പട്ടണത്തിലും മറ്റും വലിയ സ്ഥാപനങ്ങളിൽ , കടകളിൽ, ബേക്കറികളിൽ മാത്രം കേന്ദ്രീകരിച്ച് പരിശോധനയും നിയമലംഘനങ്ങളും കണ്ടെത്തുകയും,എന്നാൽ തട്ടുകടകൾ പരിശോധിക്കുന്നില്ല. ജില്ലാ ആശുപത്രിക്ക് മുന്നിലും റസ്റ്റ് ഹൗസിന് മുന്നിലും കൊല്ലം പട്ടണത്തിൻ്റെ സമീപ പ്രദേശങ്ങളിലുമുള്ള തട്ടുകടകൾ പരിശോധിക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതി. മഞ്ഞപ്പിത്തം ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന ചീത്തയായ ഭക്ഷണങ്ങൾ നൽകുന്നതാണ് കാരണം.സാധാരണക്കാർ, വിദ്യാർത്ഥികൾ, യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വഴിയോര തട്ടുകടകൾ, ലഘു ഭക്ഷണ ശാലകൾ, ഭക്ഷണപാനീയ ശാലകൾ ,ഫാസ്റ്റ് ഫുഡ് കടകൾ, റസ്റ്റോറന്റുകൾ എന്നിവയിൽ കൃത്യമായ ഇടവേളകളിൽ രാത്രിയും പകലും പരിശോധനകൾ നടത്തുകയോ നടപടി സ്വീകരിക്കുകയോ, നിയമലംഘനക്കെതിരെ കേസ് എടുക്കുകയോ, പിഴ ചുമത്തുകയോ ചെയ്യുന്നില്ലാ.ഈ സാഹചര്യത്തിൽ കൊല്ലം പട്ടണത്തിലെ സമീപപ്രദേശങ്ങളിലും വഴിയോര ഭക്ഷണപാനീയ ശാലകൾ എന്നിവ പരിശോധിച്ചു ശുചിത്വ ഉറപ്പാക്കുന്നതിനും, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും മലിനീകരമായ സാഹചര്യങ്ങളിൽ ഭക്ഷണപാനീയങ്ങൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനു എതിരെ കർശന ശിക്ഷ നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.