തിരുവനന്തപുരം:ഇന്ന് ചർച്ച(meeting) നടത്തും. വൈകുന്നേരം 4 മണിക്ക് ഓൺലൈനായാണ് ചർച്ച. ആരെയും ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകും.
കൂടാതെ സമരം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് അദ്ദേഹം ആവശ്യപ്പെടും. ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്ക് എന്ന് സമരക്കാരെ അറിയിക്കുകയും ചെയ്യും. ചർച്ചയിൽ എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് വിവരം.
മുനമ്പത്തെ വഖഫ് ഭൂമി തർക്ക പരിഹാരത്തിനായി ജൂഡീഷ്യൽ അന്വേഷണ കമ്മീഷനെ വെക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. മൂന്ന് മാസത്തിനുള്ളിൽ രേഖകളുടെ പരിശോധന പൂർത്തിയാക്കും. ഭൂമിയിൽ താമസിക്കുന്നവർക്ക് കരം അടക്കുന്നതിനുള്ള സ്റ്റേ പിൻവലിക്കാനും സർക്കാർ ഇടപെടും. കൈവശാവകാശമുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.