മലപ്പുറം: പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയം മുന്നിൽ കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ പ്രകോപിപ്പിക്കാൻ എത്ര നോക്കിയാലും ഞാൻ അങ്ങനെ ഒന്നും പറയില്ല സതീശ ഞാൻ പൊട്ടനല്ല. ബിജെപി വിജയത്തിൻ്റെ ഉത്തരവാദിത്വം എൻ്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കണ്ടെന്നും മലപ്പുറത്ത് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.സതീശനുമായി ഞാൻ നേരിൽ ചർച്ച നടത്തിയിരുന്നു എന്നകാര്യം സതീശൻ മറന്നു. തനിക്ക് പറയാനുള്ളത് എല്ലാം പറഞ്ഞു. രാഹുലിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കിയാൻ എൻ്റെ പിന്തുണ ഉണ്ടാകും ചേലക്കരയിൽ സുധീറിനെ സ്ഥാനാർത്ഥിയാക്കണം. കെ.പി സി സി പ്രസിഡന്റ് അഭിപ്രായം പറയുമെന്നു കരുതുന്നതായും അൻവർ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ അൻവറായി താരം.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൽ പി.വി അൻവറായി താരം. തൻ്റെ പക്കലുള്ള എല്ലാ അമ്പുകളും അദ്ദേഹം പുറത്തെടുത്ത് കോൺഗ്രസിനെ വെട്ടിലാക്കി. കോൺഗ്രസ് നേതാക്കൾ ആശയകുഴപ്പത്തിലാണ്. മറ്റൊരു പി.സി ജോർജായി അൻവർ മാറിക്കഴിഞ്ഞു. കോൺഗ്രസ് നേതാക്കൾക്കിടയിൽ ചർച്ച ചെയ്ത കാര്യങ്ങൾ പുറത്തുപോയത് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട് വിമതരുടെ എണ്ണം പാലക്കാട്ട് കൂടി വരുന്ന സാഹചര്യത്തിൽ എന്തിനും തയ്യാറായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുണ്ട് ബിജെപിയിലെ പടല പിണക്കങ്ങൾ മുതലാക്കാൻ എൽഡിഎഫ് ആവുന്ന ശ്രമം നടത്തുന്നുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.