രാജ്യത്തെ എല്ലാ ജാതി-വംശം-മത-ഭാഷാ വിഭാഗങ്ങൾക്കും തുല്യ പരിഗണനയും വിഭവ വിതരണവും ഉറപ്പുവരുത്താൻ സ്റ്റാറ്റ്യൂട്ടറി പദവിയുള്ള സാമൂഹ്യ സമത്വാവകാശ കമ്മീഷൻ രൂപീകരിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ ദേശീയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അനിവാര്യമായ ജാതി സെൻസസ് നടത്തുന്നതിനോടൊപ്പം സമത്വാവകാശ കമ്മീഷൻ്റെ രൂപീകരണവും തീരുമാനിക്കപ്പെടണം. ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് രാഷ്ട്ര വിഭവ വിതരണത്തിലും അധികാരത്തിലുമുള്ള പങ്ക് ജനസംഖ്യാനുപാതികമായി വളരെ കുറവാണ്. രാജ്യത്ത് നടക്കുന്ന പല പ്രക്ഷോഭങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും സാമൂഹിക അസമത്വം അടിസ്ഥാന കാരണമാണ്. ഇത് പരിഹരിക്കാൻ സമത്വാവകാശ കമ്മിഷൻ പോലെയുള്ള
ദേശീയ കമ്മീഷൻ സഹായകരമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ റാവുത്തർ ഫെഡ റേഷൻ ദേശീയ ആക്ടിങ് പ്രസിഡന്റ് അഡ്വ. കെ.പി മെഹബൂബ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പികെ ഹമീദ്കുട്ടി ഭാവി പരിപാടികൾക്കുള്ള രൂപരേഖ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എംകെഎം ഹനീഫ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്ത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് റാവുത്തർ വിശദീകരിച്ചു.
പിഎച്ച് താഹ കോഴിക്കോട്, യൂസുഫ് റാവുത്തർ, എംഎ മജീദ് കൊല്ലം, നൂറുദ്ദീൻ ആലപ്പുഴ, ഷമീം സുലൈമാൻ, എംബ്രയിൽ ബഷീർ എന്നിവർ പ്രസംഗിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.